Client Testimonials

ചില റഷ്യൻ കാഴ്ചകൾ
'കേരളാ ട്രാവൽസ്,എന്ന ട്രാവൽ ഗ്രൂപ്പിനോെടൊപ്പം ഏഴ് ദിവസം മുമ്പാണ്‌ ഞാനും ഭർത്താവും റഷ്യൻ യാത്രയ്ക്ക് പുറപ്പെട്ടത്. ഞങ്ങൾ ഉൾപ്പെടെ 25 പേരുള്ള സംഘം. യാത്ര പുറപ്പെടും മുമ്പ് പലരും ചോദിച്ചു ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം എന്ന തിലുപരി എന്താണ് റഷ്യയിൽ കാണാനുള്ളത്? ഈ ചോദ്യത്തിന് ഉത്തരം കിട്ടിയത് ഏഴ് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ്. എന്റെ യാത്രാനുഭവങ്ങൾ നിങ്ങളുമായി പങ്ക് വെയ്ക്കുന്നു.
കുട്ടിക്കാലത്ത് 'സോവിയറ്റ് യൂണിയൻ' എന്നൊരു മാഗസിൻ വീട്ടിൽ വരുത്താറുണ്ടായിരുന്നു. അതിന്റെ മിനുസമുള്ള താളുകൾ കൊണ്ട് പാഠപുസ്തകങ്ങൾ പൊതിഞ്ഞിരുന്നു. പിന്നീട് യശഃശരീരനായ വി.സാംബശിവന്റെ കഥാപ്രസംഗങ്ങളിലൂടെയാണ് റഷ്യൻ നോവലുകളെ പരിചയപ്പെട്ടത്. ആയുർവ്വേദ കോളേജിൽ പഠിക്കുമ്പോൾ കഥാരചനയ്ക്കും കവിതാ രചനയ്ക്കു മൊക്കെ ഒന്നാം സ്ഥാനം ലഭിക്കുമ്പോൾ സമ്മാനമായി ലഭിച്ചിരുന്നത് റഷ്യൻ പുസ്തകങ്ങളായിരുന്നു.പിന്നെ റഷ്യൻ സാഹിത്യത്തെ കൂടുതലായി അറിയാൻ ശ്രമിച്ചു.റഷ്യയിലെ വീഥികളിലൂടെ നടന്നപ്പോൾ റഷ്യൻ കഥാപാത്രങ്ങൾ മുന്നിലൂടെ കടന്നു പോയി. സാംബശിവന്റെ കഥാപ്രസംഗത്തിലെ 'ഉറങ്ങുന്ന മോസ്കോ നഗരം' എന്റെ നോസ്റ്റാൾജിയ ആയിരുന്നു. ടോൾസ്റ്റോയിയുടെ | അന്നാ കരി നീന'', സ്വർണ്ണത്തല മുടിയും നീലക്കണ്ണുകളും ഉള്ള സുന്ദരിയായ അന്ന .ഡോസ്റ്റോ വിസ്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന കൃതിയിലെ കുറ്റവാളി എല്ലാം മനസ്സിൽ തെളിഞ്ഞു. ഡോസ്റ്റോ വിസ്കി താമസിച്ചിരുന്ന ഇടുങ്ങിയ തെരുവ് കണ്ടു. പാവപ്പെട്ടവരും കുറ്റവാളികളും വസിച്ചിരുന്ന തെരുവ്. അവിടെ നിന്നായിരുന്നു അദ്ദേഹം തന്റെ കഥാപാത്രങ്ങളെ കണ്ടെത്തിയിരുന്നത്.ശ്രീ.പെരുമ്പടവം ശ്രീധരൻ ഡോസ്റ്റോവിസ്കിയുടെ ജീവിതം ആസ്പദമാക്കി "ഒരു സങ്കീർത്തനം പോലെ " എന്നൊരു നോവൽ രചിച്ചിട്ടുണ്ട്. മാക്സിം ഗോർക്കിയുടെ 'അമ്മ', പീറ്റർ ചക്രവർത്തി, എലിസബത്ത് കാതറിൻ മുതലായ രാജ്ഞി മാർ ചിത്രകലയെയും പുരാതന ശില്പങ്ങളെയും സംരക്ഷിച്ചിരുന്നു.ഇവരുടെ പേരിലാണ് പല മ്യൂസിയങ്ങളും പള്ളികളും അറിയപ്പെടുന്നത് .പള്ളികളിൽ ബൈബിൾ കഥകൾ ചിത്രങ്ങളായും ശില്പങ്ങളായും ആലേഖനം ചെയ്തിരിക്കുന്നു.തൂണുകളെല്ലാം തനി തങ്കം കൊണ്ട് പൂശിയിരിക്കുന്നു. മ്യൂസിയത്തിൽ നിറയെ മൈക്കിൽ ആഞ്ജലോയുടെയും റാഫേലിന്റെയുമൊക്കെ ചിത്രങ്ങൾ.കലയുടെയും സാഹിത്യത്തിന്റെയും കേദാര ഭൂമിയാണ് സോവിയറ്റ് റഷ്യ. വൃത്തിയുള്ള നഗര വീഥികൾ. വഴിയുടെ രണ്ട് വശങ്ങളിലും ഓക്ക്, മേപ്പിൾ, ആപ്പിൾ ഇവ വളർന്നു നിൽക്കുന്നു. റഷ്യയിൽ സെപ്റ്റംബറിൽ തണുപ്പ് കുറവാണ്. 3° മുതൽ 23 ഡിഗ്രി വരെയാണ് താപനില. മടങ്ങുമ്പോൾ ഞങ്ങളുടെ ഗൈഡ് ജുലി പറഞ്ഞു We love Indian culture especially Yoga in India.

Dr. Mini Premachandran

Thank you for the arrangements We had a wonderful trip and the guides were outstanding and ensured we were well looked after. Highly recommend to anyone planning a trip to Russia

Dr Rajesh

We had a well coordinated trip to Russia , all the arrangements were good .Great country to visit with all the history and great food .

Dr Sooraj

Once again congratulations to Kerala Travels for making Russian tour an unforgettable experience. We would relish sweet memories about the exploration of the cultural and historical legacy of RussiaSt Petersburg with its imperious edifices stunningly gorgeous palaces and magnificent cathedrals would remain deeply etched in the mind for a long timeThe ancient city with its wonderful citadels and fortresses lapped by endless canals lakes and rivers is unsurpassed in its majestyMoscow combines modernity and tradition The resplendent reminders of revolutionary Russia and the architectural wonders of the resurgent post- communist Russia invite the visitors to muse on the irony of historyThe cultural landscape is enriched by the marvellous statues of innumerable writes like Tolstoy Dostoevsky Pushkin Gorky etc who were Russia's contribution to world literature The liberalised and destalinised Russia looks vibrant and set to compete with the rest of the worldNot a day passes after trip without the mind being flooded with thoughts on the present and past glory of Russia so much so that like Sreenivasan's character in Sandesham I am tempted to say ' not a word about Russia' if any one dares to talk about it

Dr C Gopinathan pillai

Russia was more than my expectations and imagination. The lovely canals of St Petersburg reminded me of places like Amsterdam! Catherine palace brought to my mind Schonbrunn palace in Vienna, but unique in its own right! The beauty of the cathedrals were so great that it still lingers my mind more than anything else. Very very systematic arrangements by Kerala travels to see all the major and popular places in Moscow. St Petersburg is my favourite of the two! The Russian folklore took my breath away. Kremlin, of course, brought my imagination to reality!

Mrs.Subbalekshmi